ലഖ്‌നൗ: കൈകള്‍ കോർത്ത് പിടിച്ച് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ സഹോദരിമാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.12-ാം ക്ലാസ് വിദ്യാർത്ഥിനി രശ്മി യാദവ് (18), 11-ാം ക്ലാസ് വിദ്യാർത്ഥിനി മുസ്‌കാൻ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 10:30 ഓടെയാണ് ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. കല്‍ക്കയില്‍ നിന്ന് ഹൗറയിലേക്കുള്ള നേതാജി എക്സ്പ്രസിന് മുന്നിലേക്ക് ചാടിയാണ് ഇരുവരും ജീവനൊടുക്കിയത്.
ഇവര്‍ പാളത്തില്‍ കയറി നില്‍ക്കുകയായിരുന്നുവെന്നാണ് ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റ് വ്യക്തമാക്കിയിട്ടുള്ളത്. ഹോണ്‍ അടിച്ചിട്ടും മാറിയില്ലെന്നും ലോക്കോ പൈലറ്റ് മൊഴി നല്‍കി. ഇരുവരും തല്‍ക്ഷണം മരിച്ചു. ആർപിഎഫ്, ജിആർപി, ഉദ്യോഗസ്ഥർ പിന്നീട് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.
Trending :