ആവശ്യ സാധനങ്ങൾ:
പച്ചരി – 2 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – 1 ടേബിൾസ്പൂൺ
ഈസ്റ്റ് – 1/2 ടീസ്പൂൺ (നിർബന്ധമില്ല)
വെളിച്ചെണ്ണ – അപ്പമുണ്ടാക്കാൻ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
അരിയും ഉഴുന്നും നന്നായി കഴുകി 6-8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെയ്ക്കുക. കുതിർത്ത അരിയും തേങ്ങയും ചേർത്ത് മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കുക.
Trending :
മാവ് ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ്, പഞ്ചസാര, ഈസ്റ്റ് (ഉണ്ടെങ്കിൽ) എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് കുറഞ്ഞത് 2 മണിക്കൂർ എങ്കിലും പൊങ്ങാനായി മാവ് മാറ്റി വയ്ക്കുക. മാവ് പൊങ്ങിയ ശേഷം, അപ്പച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ തൂകി മാവ് ഒഴിച്ച് കട്ടി കുറവാണെങ്കിൽ കുറച്ചുകൂടി വെള്ളം ചേർത്ത് കനം കുറച്ച് ചുട്ടെടുക്കുക.