+

അവലുണ്ടെങ്കില്‍ ഉണ്ടാക്കാം സോഫ്റ്റ് ഇഡലി

അവലുണ്ടെങ്കില്‍ ഉണ്ടാക്കാം സോഫ്റ്റ് ഇഡലി

ചേരുവകള്‍

ഇഡലി റൈസ് – 4 കപ്പ്

ഉഴുന്ന് -1 കപ്പ്

ഉലുവ -അര ടീസ്പൂണ്‍

അവല്‍-4 ടേബിള്‍സ്പൂണ്‍

ദോശ /ഇഡ്‌ലി മാവ് 2ടേബിള്‍സ്പൂണ്‍

മാവ് തയാറാക്കേണ്ട വിധം

അരിയും ഉഴുന്നും ഉലുവയും വെള്ളം തെളിയുന്നത് വരെ കഴുകിയെടുത്തതിന് ശേഷം വെള്ളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കുക.

മൂന്ന് മണിക്കൂര്‍ കഴിഞ്ഞു ഉഴുന്നിന്റെ വെള്ളം എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുക.

ഉഴുന്ന് ഒരു കപ്പിന് ഒന്നര കപ്പ് വരെ വെള്ളം ചേര്‍ത്ത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം ചേര്‍ത്ത് അരയ്ക്കണം.

കുതിര്‍ത്ത് വച്ച അരി റവയുടെ പരുവത്തില്‍ അരച്ചെടുക്കുക.

ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് മാവ് നല്ലത്‌പോലെ കൈകൊണ്ടു കലക്കുക.

മാവ് പുളിയ്ക്കാന്‍ വയ്ക്കുക

മാവ് പുളിച്ചു വന്നതിന് ശേഷം ഒരു ഇഡ്ഡലി തട്ടില്‍ എണ്ണ പുരട്ടി ആവശ്യത്തിന് ഉപ്പും ഇട്ട് മാവ് കോരി ഒഴിയ്ക്കുക.

facebook twitter