+

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ

ചന്ദ്രക്കലയുടെ ആകൃതിയിൽ സൂര്യനെ കാണപ്പെടുകയും ഇത് ഇരട്ട സൂര്യോദയമെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. അപൂർവ കാഴ്ചയാണിത്. 

2025ലെ ആദ്യത്തെ സൂര്യഗ്രഹണം നാളെ. ഭാഗിക സൂര്യഗ്രഹണമാണ് നാളെ നടക്കുക. ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ നീങ്ങുകയും സൂര്യപ്രകാശത്തെ ഭാഗികമായി തടയുകയും ഭൂമിയുടെ ചില ഭാഗങ്ങളില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് ഈ സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രക്കലയുടെ ആകൃതിയിൽ സൂര്യനെ കാണപ്പെടുകയും ഇത് ഇരട്ട സൂര്യോദയമെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. അപൂർവ കാഴ്ചയാണിത്. 

ഇന്ത്യയിൽ സൂര്യഗ്രഹണം കാണാനാകുമോയെന്ന് അറിയാം. നാസയുടെ റിപ്പോർട്ട് പ്രകാരം, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആര്‍ട്ടിക് എന്നിവിടങ്ങളിലെ പ്രദേശങ്ങളില്‍ ഗ്രഹണം ദൃശ്യമാകും. അതേസമയം, ഇന്ത്യയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകില്ല. ചന്ദ്രന്റെ നിഴല്‍ രാജ്യത്തിന് മുകളിലൂടെ കടന്നുപോകില്ല.
 

facebook twitter