ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികന് വീരമൃത്യു

07:10 AM May 08, 2025 | Suchithra Sivadas


ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ലാന്‍സ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. 

പൂഞ്ചിലും കുപ്‌വാരയിലുമായി 15 ഇന്ത്യക്കാര്‍ പാക് ആക്രണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ട് സ്‌കൂള്‍ കുട്ടികളുമുണ്ട്. കശ്മീരികളാണ് മരിച്ചവരെല്ലാം. 43 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ജനങ്ങള്‍ ഭീതിയിലായതിനാല്‍ പ്രദേശം വിട്ട് പലായനം ചെയ്യുകയാണ്. പൂഞ്ചില്‍ അതിര്‍ത്തി പ്രദേശത്തെ മലമുകളില്‍ നിലയുറപ്പിച്ച പാക് സൈനികര്‍ നിരപരാധികളായ കശ്മീരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.