+

സ്വഭാവം കൊണ്ടുതന്നെ പ്രചോദനം നല്‍കുന്ന ഒരാള്‍ ; സാമന്തയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളിമാണി

ഈ നിമിഷത്തിന് ഒരുപാട് നന്ദിയെന്നും പേളി കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ സാമന്തയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പേളി മാണി. സാമന്ത നല്ലൊരു മനസിന് ഉടമയാണെന്നും ഈ നിമിഷത്തിന് ഒരുപാട് നന്ദിയെന്നും പേളി കുറിച്ചു. കൂടാതെ നേരിട്ട് കാണാന്‍ സാമന്ത വളരെ സുന്ദരിയാണെന്നും പേളി കൂട്ടിച്ചേര്‍ത്തു. മെറ്റ ഇന്ത്യ നടത്തിയ പരിപാടിയിലാണ് ഇരുവരും കണ്ടുമുട്ടിയത്.
'ഒരു സ്ത്രീ എന്ന നിലയില്‍ പുറത്തും അകത്തും നല്ലൊരു മനസിന് ഉടമയാണ് സാമന്ത. സ്വഭാവം കൊണ്ടുതന്നെ പ്രചോദനം നല്‍കുന്ന ഒരാളാണ് അവര്‍. ഈ ഒരു നിമിഷത്തിന് ഞാന്‍ നന്ദി പറയുന്നു...സാമന്ത വളരെയധികം സുന്ദരിയാണ്', പേളി കുറിച്ചു.

ഇപ്പോള്‍ ഈ ചിത്രം സോഷ്യല്‍ മീഡിയ മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്. 'ഇഷ്ട്ടപ്പെട്ട രണ്ട് പേരും ഒരു ഫ്രെമില്‍, പേളിയുടെ ഷോയില്‍ സാമന്തയെ കൊണ്ടുവരൂ..., എന്നിങ്ങനെ നീളുന്ന കമന്റ്‌സ് ആണ് ചിത്രത്തിന് താഴെ വരുന്നത്.

facebook twitter