+

ചിക്കൻ 65നെ വെല്ലുന്നൊരു സോയ ഫ്രൈ

ആവശ്യമായ ചേരുവകകൾ സോയാ - 100 ഗ്രാം നാരങ്ങാനീര് - l ടേബിൾ സ്പൂൺ കട്ട തൈര് - I ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ - 1 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - അര ടീസ്പൂൺ


ആവശ്യമായ ചേരുവകകൾ

സോയാ - 100 ഗ്രാം

നാരങ്ങാനീര് - l ടേബിൾ സ്പൂൺ

കട്ട തൈര് - I ടേബിൾ സ്പൂൺ

കാശ്മീരി ചില്ലി പൗഡർ - 1 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

കോൺഫ്ലവർ - 1 ടേബിൾ സ്പൂൺ

ഇഞ്ചി, വെള്ളുള്ളി പേസ്റ്റ- അര ടേബിൾ സ്പൂൺ

മൈദ, അരിപ്പൊടി - I ടേബിൾ സ്പൂൺ വീതം

65 മസാല- 2 ടീസ്പൂൺ

വേപ്പില, മല്ലിയില - ആവശ്യത്തിന്‌

എണ്ണ വറുക്കാൻ

ഉപ്പ് പാകത്തിന്

സോസിനായി

പച്ചമുളക് - 3 എണ്ണം

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ- അര ടേബിൾ സ്പൂൺ

ഇഞ്ചി - I കഷ്ണം നീളത്തിൽ അരിഞ്ഞത്

വെള്ളുള്ളി - 3 അല്ലി നീളത്തിൽ അരിഞ്ഞത്

വേപ്പില

കാശ്മീരി മുളക്പ്പൊടി - 2 ടീസ്പൂൺ

65 മസാല- അര ടീസ്പൂൺ

നല്ല ജീരകപ്പൊടി - കാൽ ടീസ്പൂൺ

റെഡ്‌ ചില്ലി സോസ് - 2 ടേബിൾ സ്പൂൺ

വെള്ളം -അരകപ്പ്

പഞ്ചസാര - ഒരു പിഞ്ച്‌

വിനാഗിരി - 1 ടീസ്പൂൺ

ഉപ്പ് പാകത്തിന്

എണ്ണ - 3 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

സോയാ 20 മിനിട്ടോളം തിളച്ച വെള്ളത്തിൽ കുതിർത്തി ഇടുക. ശേഷം നന്നായി പച്ചവെള്ളത്തിൽ കഴുകി ,വെള്ളം പിഴിഞ്ഞ് ഒരു ബൗളിൽ ഇട്ട്, നാരങ്ങാനീര് മുതൽ എല്ലാ ചേരുവകളും ചേർത്ത് മാരിനേറ്റ് ചെയ്ത് 10 മിനിറ്റിന്‌ ശേഷം ചൂടായ എണ്ണയിൽ മീഡിയം ഫ്ലെയിമിൽ വറുത്ത് കോരുക.

മറ്റൊരു പാനിൽ വറുത്ത എണ്ണയിൽ നിന്ന് 3 ടേബിൾ സ്പൂൺ ചൂടാക്കി,ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്‌ eചർത്ത്, പച്ചമുളക്, വേപ്പില ,ഇഞ്ചി, വെള്ളുള്ളി വഴറ്റി, എല്ലാ പൊടികളും വഴറ്റി ,ചിലി സോസും, വെള്ളവും, ഉപ്പും, പഞ്ചാരയും,vinegar ഉം ചേർത്തിളക്കി വറുത്ത് വെച്ച സോയാ ചേർത്തിളക്കി, മല്ലിയില വിതറി വിളമ്പാവുന്നതാണ്.

65 മസാല കടയിൽ നിന്ന് വാങ്ങാം അല്ലെങ്കിൽ താഴെ കാണുന്ന വിധം ഉണ്ടാക്കി വച്ചാൽ വീണ്ടും വീണ്ടും ഉപയോഗിക്കാം

65 മസാലയുണ്ടാക്കാൻ

പട്ട- 1 കഷ്ണം

ഏലക്കായ - 4 എണ്ണം

ഗ്രാമ്പൂ- 6 എണ്ണം

നല്ല ജീരകം -അര ടേബിൾ സ്പൂൺ

പെരുഞ്ചീരകം - ഒരു ടേബിൾ സ്പൂൺ

തക്കോലം - 2 എണ്ണം

Bay ലീഫ്-1 എണ്ണം

ഉണക്ക ചുവന്ന മുളക് - 6 എണ്ണം

കാശ്മീരി മുളക് - 5 എണ്ണം

കുരുമുളക് - അര ടേബിൾ സ്പൂൺ

മുഴുവൻ മല്ലി- 1 ടേബിൾ സ്പൂൺ

മൈദ - 1 ടേബിൾ സ്പൂൺ

അരിപ്പൊടി - അര ടേബിൾ സ്പൂൺ

ഉപ്പ്

എല്ലാ മസാലകളും ചെറിയ തീയിൽ വറുത്ത് ചൂടാറാനായി മാറ്റി വയ്ക്കുക. ശേഷം മൈദ, അരിപ്പൊടി, പാകത്തിന് ഉപ്പും ചേർത്ത് ചെറുതായി ചൂടാക്കി, മിക്സിയിൽ മസാലയോടൊപ്പം പൊടിച്ച് tight container ൽ സൂക്ഷിക്കാവുന്നതാണ്. ചിക്കൻ 65, ഗോബി 65 എന്നിവയ്ക്കും ഈ മസാല ഉപയോഗിക്കാവുന്നതാണ്.

facebook twitter