+

പ്രായപരിധി 70 ആക്കണം , പുതുതലമുറ വന്നാല്‍ പാര്‍ട്ടി ശക്തിപ്പെടും : എ കെ ബാലന്‍

സിപിഐഎമ്മില്‍ പ്രായപരിധി അനിവാര്യമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലന്‍. പ്രായപരിധി എഴുപതാക്കണമെന്നാണ് ആഗ്രഹം. പുതുതലമുറ വന്നാല്‍ പാര്‍ട്ടി ശക്തിപ്പെടും. ഒഴിഞ്ഞ് പോകുന്നവരെ ഭരണഘടനപരമായി ചേര്‍ത്ത് നിര്‍ത്തണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.

പാലക്കാട്: സിപിഐഎമ്മില്‍ പ്രായപരിധി അനിവാര്യമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലന്‍. പ്രായപരിധി എഴുപതാക്കണമെന്നാണ് ആഗ്രഹം. പുതുതലമുറ വന്നാല്‍ പാര്‍ട്ടി ശക്തിപ്പെടും. ഒഴിഞ്ഞ് പോകുന്നവരെ ഭരണഘടനപരമായി ചേര്‍ത്ത് നിര്‍ത്തണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.

സെക്രട്ടറിയറ്റില്‍ മൂന്ന് അംഗങ്ങളുടെ ഒഴിവാണ് ഉണ്ടായതെന്ന് എ കെ ബാലന്‍ പറഞ്ഞു. ഉചിതമായി തോന്നിയതിനാലാണ് എം വി ജയരാജനേയും സി എന്‍ മോഹനനേയും ഉള്‍പ്പെടുത്തിയത്. എം ബി രാജേഷും മിടുക്കനാണ്. കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആളുകള്‍ക്ക് പരിഗണന കിട്ടുന്നത് സ്വാഭാവികമാണെന്നും എ കെ ബാലന്‍ പറഞ്ഞു.

എ പത്മകുമാര്‍ വിഷയത്തിലും എ കെ ബാലന്‍ പ്രതികരിച്ചു. പത്മകുമാറിനെ പോലെ മുതിര്‍ന്ന നേതാവ് അത്തരം പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്ന് എ കെ ബാലന്‍ പറഞ്ഞു. സമൂഹത്തിന്റെ മുന്നില്‍ എന്ത് പറയാന്‍ പാടില്ല എന്നും കമ്മ്യൂണിസ്റ്റുകാര്‍ പഠിക്കണം. എല്ലാവരേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. വിഷമങ്ങള്‍ പുറത്ത് പ്രകടപ്പിക്കേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുന്നവരെ തിരഞ്ഞെടുക്കും. കൊക്കില്‍ ഒതുങ്ങാത്തത് വരെ പാര്‍ട്ടി പലര്‍ക്കും നല്‍കിയിട്ടുണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു.

 ജനസേവനത്തിന് പദവിയുടെ ആവശ്യമില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. വിഭാഗീയത ഒഴിവാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലെ വാര്‍ത്തകള്‍ ചോരുന്നത് തടയാന്‍ കഴിയുന്നില്ല. വാര്‍ത്തകള്‍ ചോരുന്നത് പാര്‍ട്ടി ഗൗരവമായി കാണണം. അത് വലിയ അപകടമാണെന്നും എ കെ ബാലന്‍ പറഞ്ഞു.

Trending :
facebook twitter