+

മാറുന്ന കാലത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സ്‌ക്രീന്‍ ടൈം നിശ്ചയിക്കേണ്ടത് അത്യാവശ്യം : സ്പീക്കര്‍ എ എന്‍ ഷംസീര്‍

: മാറുന്ന കാലത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സ്‌ക്രീന്‍ ടൈം നിശ്ചയിക്കേണ്ടത് അത്യാവശ്യമാണെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. തെങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ.) അമിത ഉപയോഗം വിദ്യാര്‍ത്ഥികളുടെ സ്വന്തമായി ചിന്തിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയും അവരുടെ അഭിപ്രായങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.


പാലക്കാട് : മാറുന്ന കാലത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സ്‌ക്രീന്‍ ടൈം നിശ്ചയിക്കേണ്ടത് അത്യാവശ്യമാണെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. തെങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ.) അമിത ഉപയോഗം വിദ്യാര്‍ത്ഥികളുടെ സ്വന്തമായി ചിന്തിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയും അവരുടെ അഭിപ്രായങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

'ശേഷിയുള്ളവന്റെ അതിജീവനമാണ് പുതിയ കാലം' എന്ന് പറഞ്ഞ സ്പീക്കര്‍, അക്കാദമിക് പഠനത്തോടൊപ്പം പുറത്തുള്ള കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്നും ഓര്‍മ്മിപ്പിച്ചു. വിദ്യാര്‍ഥികള്‍ നല്ല മാര്‍ക്ക് നേടുന്നതിനൊപ്പം നല്ല മനുഷ്യനാകാനും ശ്രദ്ധിക്കണം. ജീവിതകാലം മുഴുവന്‍ പഠിക്കാനുള്ള മനസ്സിനെ പ്രാപ്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണം. വായനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിലൂടെ കുട്ടികളുടെ അക്ഷരസ്ഫുടത വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ കുട്ടികളുടെ സകല കലാകേന്ദ്രവും അധ്യാപകര്‍ രണ്ടാം രക്ഷിതാവുമാണെന്നും സ്പീക്കര്‍ പറഞ്ഞു.

പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. കെ. ശാന്തകുമാരി എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022-23ലെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി 95 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി.എം സുധ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം രമ സുകുമാരന്‍,  തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സ്‌കൂള്‍ പി.ടി.എ പ്രസിഡന്റുമായ മുഹമ്മദ് ഉനൈസ്, തെങ്കര ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ ഷിബു, മണ്ണാര്‍ക്കാട് എ.ഇ.ഒ സി. അബൂബക്കര്‍, മണ്ണാര്‍ക്കാട് ബി.പി.സി മണികണ്ഠന്‍, പ്രധാന അധ്യാപിക ടി.ആര്‍ പങ്കജം, എച്ച്.എസ്.എസ്.ടി സീനിയര്‍ അസിസ്റ്റന്റ് പി.ജി ജ്യോതി, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Trending :
facebook twitter