സ്പെഷ്യൽ കാരറ്റ് മിൽക്ക് ഷേക്ക്

11:30 AM Oct 14, 2025 | Kavya Ramachandran

സ്പെഷ്യൽ കാരറ്റ് മിൽക്ക് ഷേക്ക്

ചേരുവകൾ:
 കാരറ്റ് - വലുത് 3 എണ്ണം 
നേന്ത്രപഴം - 1 വലുത്
പാൽ - 1 ലിറ്റർ 
ഐസ്ക്രീം - 1 ക്യൂബ് 
കാഷ്യൂ നട്ട്സ് - കുറച്ച്


തയാറാക്കേണ്ടവിധം:

Trending :

കാരറ്റ് തൊലികളഞ്ഞ് വലിയ കഷ്ണങ്ങളാക്കി മാറ്റുക. ശേഷം നന്നായി വേവിച്ച് ഊറ്റിവക്കുക. നേന്ത്രപഴം തൊലികളഞ്ഞ് വേവിച്ചുവെച്ച കാരറ്റ് ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം.

ഇതിലേക്ക് തണുപ്പിച്ച് കട്ടയായ പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് അടിക്കണം. എല്ലാം നന്നായി അരഞ്ഞ് തിക്ക് കൺസിസ്റ്റൻസി ആയാൽ കാരറ്റ് മിൽക്ക് ഷേക്ക് റെഡി. ഇതിന് മുകളിലേക്ക് ഒരു ക്യൂബ് ഐസ്ക്രീം കൂടെ ചേർത്ത് അൽപം കാഷ്യൂ നട്ട്സ് കൂടെ ഇട്ട് സെർവ് ചെയ്യാം.