+

ഓണത്തിന് റേഷന്‍ കടകളിലൂടെ സ്‌പെഷ്യല്‍ അരി

വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഓണത്തിന് റേഷന്‍ കടകളിലൂടെ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യും.പിഎച്ച്‌എച്ച്‌ (പിങ്ക്) കാര്‍ഡിന് നിലവിലെ സൗജന്യ വിഹിതത്തിന് പുറമെ അഞ്ച് കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ നല്‍കും. എന്‍പിഎസ് (നീല) കാര്‍ഡുകാര്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോഗ്രാം അരി ലഭിക്കും

തിരുവനന്തപുരം:വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഓണത്തിന് റേഷന്‍ കടകളിലൂടെ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യും.പിഎച്ച്‌എച്ച്‌ (പിങ്ക്) കാര്‍ഡിന് നിലവിലെ സൗജന്യ വിഹിതത്തിന് പുറമെ അഞ്ച് കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ നല്‍കും. എന്‍പിഎസ് (നീല) കാര്‍ഡുകാര്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോഗ്രാം അരി ലഭിക്കും.

സൗജന്യ വിഹിതത്തിന് പുറമെയാണിത്. എന്‍പിഎന്‍എസ് (മഞ്ഞ) കാര്‍ഡുകാര്‍ക്ക് 10.90 രൂപ നിരക്കില്‍ ആകെ 15 കിലോഗ്രാം അരി ലഭിക്കും. എഎവൈ (മഞ്ഞ) കാര്‍ഡിന് ഒരു കിലോ പഞ്ചസാരയും, എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും മണ്ണെണ്ണ വിഹിതവും ഉറപ്പാക്കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയതായി 5,72,839 കാര്‍ഡുകള്‍ വിതരണം ചെയ്തു.

facebook twitter