+

,മുടി വളർച്ച വേഗത്തിലാക്കാം; വെളിച്ചെണ്ണ ഒരു സ്പൂൺ ഇങ്ങനെ പുരട്ടി നോക്കൂ

ചർമ്മത്തിനു കൊടുക്കുന്ന അതേ പ്രാധാന്യം തലമുടിക്കും നൽകണം. മുടി കൊഴിച്ചിൽ, താരൻ , അകാല നര എന്നിവയാണ് അധികം ആളുകളേയും ബാധിക്കുന്ന പ്രശ്നങ്ങൾ.

ചർമ്മത്തിനു കൊടുക്കുന്ന അതേ പ്രാധാന്യം തലമുടിക്കും നൽകണം. മുടി കൊഴിച്ചിൽ, താരൻ , അകാല നര എന്നിവയാണ് അധികം ആളുകളേയും ബാധിക്കുന്ന പ്രശ്നങ്ങൾ.

അമിതമായ വിയർപ്പ്, പൊടി, രാസപദാർത്ഥങ്ങൾ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. ഇവ തുടക്കത്തിൽ തന്നെ ശ്രദ്ധിക്കാതെ പോയാൽ പിന്നീട് അവസ്ഥ മോശമാകും.

വെളിച്ചെണ്ണയ്ക്ക് ധാരാളം ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ സവിശേഷതകളുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ല്യൂറിക് ആസിഡ് മുടിയിഴകൾക്ക് കറുപ്പ് നിറം നൽകുന്നതു കൂടാതെ വരണ്ടു പോകുന്നതു തടയും. വെളിച്ചെണ്ണ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ കരുത്തും അഴകുമുള്ള തലമുടി നേടാൻ സാധിക്കും. 

വെളിച്ചെണ്ണയോടൊപ്പം മറ്റ് ചില ചേരുവകൾ കൂടി കലർത്തിയാൽ അതിൻ്റെ ഗുണം വർധിക്കും. 

വെളിച്ചെണ്ണ, ആവണക്കെണ്ണ

രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ആവണക്കെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. അതി ശിരോചർമ്മത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. അൽപ സമയം വിശ്രമിച്ചതിനു ശേഷം കഴുകി കളയാം. 

വെളിച്ചെണ്ണ, ടീ ട്രീ ഓയിൽ

വെളിച്ചെണ്ണയും ടീട്രീ ഓയിലും തുല്യ അളവിലെടുത്ത് യോജിപ്പിക്കാം. ഇത് ശിരോചർമ്മത്തിലും മുടിയിലും പുരട്ടി 5 മിനിറ്റ് മസാജ് ചെയ്യാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.

വെളിച്ചെണ്ണ, റോസ്മേരി എണ്ണ

വെളിച്ചെണ്ണയും റോസ്മേരി എണ്ണയും തുല്യ അളവിലെടുത്ത് ഇളക്കി യോജിപ്പിക്കാം. ഇത് ഇത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടി മസാജ് ചെയ്യാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. 

facebook twitter