രണ്ട് മക്കളെ കൊലപ്പെടുത്തി കായികാധ്യാപകൻ ജീവനൊടുക്കി

01:18 PM Aug 02, 2025 | Renjini kannur

ഗുജറത്ത്: രണ്ട് മക്കളെ കൊലപ്പെടുത്തി കായികാധ്യാപകൻ ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തിലെ കായികാധ്യാപകനായ അല്പേഷ് സൊളാങ്കി(41)യാണ് രണ്ട് ആണ്‍മക്കളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.ഭാര്യയ്ക്ക് സഹപ്രവർത്തകനുമായുള്ള അടുപ്പവും ഭാര്യയുടെ ഉപദ്രവവും കാരണമാണ് കടുംകൈ ചെയ്തതെന്നാണ് അധ്യാപകന്റെ ആത്മഹത്യാക്കുറിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് അല്പേഷിന്റെ ഭാര്യ ഫാല്‍ഗുനി, ഇവരുടെ കാമുകൻ നരേഷ് റാത്തോഡ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അധ്യാപകന്റെ ഭാര്യയെയും സഹപ്രവർത്തകനായ കാമുകനെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. അധ്യാപകനായ അല്പേഷ് എഴുതിയ എട്ടുപേജുള്ള ആത്മഹത്യാക്കുറിപ്പും ഇദ്ദേഹത്തിന്റെ രണ്ട് ഡയറികളും നേരത്തേ റെക്കോഡ്ചെയ്ത് സൂക്ഷിച്ച മൂന്ന് വീഡിയോദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. ഇതെല്ലാം പരിശോധിച്ചതിന് പിന്നാലെയാണ് ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ്ചെയ്തത്.