ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ല,ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു : ശ്രീനാഥ് ഭാസി

11:50 AM Apr 03, 2025 | AVANI MV

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസില്‍ യുവതിയുടെ മൊഴി പുറത്ത്. നടന്‍ ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി. ഷൈന്‍ ടോം ചാക്കോ കസ്റ്റമറാണെന്നും യുവതി മൊഴി നല്‍കിയിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി രംഗത്തെത്തി. 

ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന് നടന്‍ ശ്രീനാഥ് ഭാസി പറഞ്ഞു. ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു. ഇത് കെട്ടിച്ചമച്ച മൊഴിയാണ്. ഇല്ലാത്ത കാര്യങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി. 

തസ്ലീന സുല്‍ത്താനയാണ് എക്‌സൈസിന് മൊഴി നല്‍കിയത്. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എകസൈസിന് ലഭിച്ചു. പ്രതിക്ക് സിനിമ മേഖലയിലെ മറ്റ് ഉന്നതരുമായി ബന്ധമുണ്ടെന്നാണ് വിവരം. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തു. ആലപ്പുഴയില്‍ പ്രതികളെ എത്തിച്ചത് കെണിയുരുക്കിയെന്നും മൊഴി.

ആലപ്പുഴയില്‍ വന്‍ ലഹരിവേട്ടയാണ് ഇന്നലെ നടന്നത്. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്‌സൈസ് പിടികൂടി. കഞ്ചാവുമായി എത്തിയത് ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താനയാണ്. ഇവര്‍ക്കൊപ്പം മക്കളും ഉണ്ടായിരുന്നു.