ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി എന്‍ഐഎയുടെ പിടിയില്‍.
മഞ്ചേരി കാരക്കുന്ന് സ്വദേശി ഇ കെ ഷംനാദ് എന്ന ഷംനാദ് ഇല്ലിക്കലിനെയാണ് (33) എന്‍ഐഎ അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷമായി ഒളിവിലായിരുന്ന ഷംനാദിനെ കൊച്ചിയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു ഷംനാദ്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഷംനാദിനെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു. കൊച്ചിയില്‍ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇയാള്‍. കുറ്റകൃത്യത്തിനു ശേഷം ഇയാള്‍ മറ്റൊരു പേരില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്നും അന്വേഷണ സംഘം പറഞ്ഞു.ഷംനാദിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് എന്‍ഐഎ ഏഴ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഷംനാദ് ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.