ശ്രീശാന്താണ് രാജസ്ഥാൻ റോയൽസിലേക്ക് ട്രയൽസിന് കൊണ്ടുപോയത്, ശ്രീശാന്ത് തന്റെ കരിയറിൽ നിർണായക റോൾ വഹിച്ചിട്ടുണ്ട് : സഞ്ജു സാംസൺ

05:34 PM Aug 10, 2025 | Neha Nair

ഇന്ത്യ താരം ആർ അശ്വിനുമായുള്ള സഞ്ജുവിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളെ കുറിച്ചും വ്യക്തികളെ കുറിച്ചുമുമെല്ലാം അശ്വിന്റെ യുട്യൂബ് ചാനലിലെ ‘കുട്ടി സ്റ്റോറീസ് വിത്ത് ആഷ്’ എന്ന അഭിമുഖ പരിപാടിയിൽ സഞ്ജു പറയുന്നുണ്ട്.

ശ്രീശാന്താണ് രാജസ്ഥാൻ റോയൽസിലേക്ക് ട്രയൽസിന് കൊണ്ടുപോയതെന്നും ശ്രീശാന്ത് തന്റെ കരിയറിൽ നിർണായക റോൾ വഹിച്ചിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. ശ്രീശാന്ത് ഓരോ വർഷവും കേരളത്തിൽ 5-7 താരങ്ങളെ ട്രയൽസിന് പറഞ്ഞയക്കുമായിരുന്നു. 2012-13 വർഷത്തിൽ അതിൽ ഒരാൾ ഞാനായിരുന്നു, സഞ്ജു കൂട്ടിച്ചേർത്തു.

‘ശ്രീശാന്തിനെ എനിക്ക് കേരള രഞ്ജി ട്രോഫി പരിശീലന ക്യാമ്പിൽ കണ്ടുള്ള പരിചയമുണ്ട്. അങ്ങനെ ഒരു രഞ്ജി മത്സരത്തിൽ എന്നെ ഉൾപ്പെടുത്തിയിരുന്നില്ല. എന്തുകൊണ്ട് സഞ്ജു പ്ലേയിംഗ് ഇലവനിൽ ഇല്ലെന്ന് ശ്രീശാന്ത് മാനേജ്‌മെന്റിനോട് ചോദിച്ചു. അടുത്ത മത്സരത്തിൽ എനിക്ക് അവസരം ലഭിച്ചു. ആ മത്സരത്തിൽ സെഞ്ച്വറി നേടി‘, സഞ്ജു പറഞ്ഞു.