+

പഴം ഇങ്ങനെ ആവിയിൽ വേവിച്ചെടുക്കൂ

നേന്ത്രപ്പഴം     പഞ്ചസാര അല്ലെങ്കിൽ ശർക്കര     മുട്ട     പാൽ

ചേരുവകൾ

    നേന്ത്രപ്പഴം
    പഞ്ചസാര അല്ലെങ്കിൽ ശർക്കര
    മുട്ട
    പാൽ
    ഏലയ്ക്ക
    നെയ്യ്
    തേങ്ങ
    ഉണക്കമുന്തിരി
    കശുവണ്ടി

തയ്യാറാക്കുന്ന വിധം

    നന്നായി പഴുത്ത ഒരു നേന്ത്രപ്പഴം വട്ടത്തിൽ അരിഞ്ഞെടുക്കാം.
    അതിലേയ്ക്ക് മധുരത്തിനനുസരിച്ച് പഞ്ചസാരയും, രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചതും ചേർക്കാം.
    ഇതിലേയ്ക്ക് ഒരു കപ്പ് പാലും, അൽപം ഏലയ്ക്ക് പൊടിച്ചതും ചേർത്ത് നന്നായി അരച്ചെടുക്കാം.
    ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി കുറച്ച് നെയ്യ് പുരട്ടി ചൂടാക്കാം.
    ഇതിലേയ്ക്ക് ചിരകിയെടുത്ത തേങ്ങയും, കശുവണ്ടിയും, ഉണക്കമുന്തിരിയും ചേർത്തു വറുക്കാം.
    മറ്റൊരു പാൻ അടുപ്പിൽ വച്ച് അതിലേയ്ക്ക് അരച്ചെടുത്ത മിശ്രിതത്തിൽ നിന്ന് കുറച്ച് ഒഴിക്കാം.
    ഇതിനു മുകളിലേയ്ക്ക് തേങ്ങയും നട്സും ചേർക്കാം.
    ശേഷം ബാക്കി വന്ന മിശ്രിതം ഒഴിച്ച് അടച്ചു വയ്ക്കാം.
    കുറഞ്ഞ തീയിൽ ഇതി വേവിച്ചെടുക്കാം. ശേഷം ചൂടോടെ മുറിച്ചു കഴിക്കാം.

facebook twitter