+

ഒഡീഷയിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു

ഒഡീഷയിലെ ബലാസോറിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ബലാസോറിലെ കോളേജിലെ അധ്യാപകനെതിരെ ലൈംഗിക പീഡിന പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാരോപിച്ചായിരുന്നു ഇരുപതുകാരി ആത്മഹത്യക്ക് ശ്രമിച്ചത്.


ഡൽഹി: ഒഡീഷയിലെ ബലാസോറിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ബലാസോറിലെ കോളേജിലെ അധ്യാപകനെതിരെ ലൈംഗിക പീഡിന പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാരോപിച്ചായിരുന്നു ഇരുപതുകാരി ആത്മഹത്യക്ക് ശ്രമിച്ചത്. കോളേജിന് മുന്നിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ചയാണ് വിദ്യാർത്ഥിനി തീ കൊളുത്തിയത്. അർധരാത്രിയോടെയാണ് മരണം സ്ഥിരീകരിക്കുകയായിരുന്നു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.

അതോസമയം,വിദ്യാർത്ഥിനിയെ ഇന്നലെ രാഷ്ട്രപതി സന്ദർശിച്ചിരുന്നു. 90% പൊള്ളലേറ്റ് ബാലസോറിൽ ചികിത്സയിലാണ് വിദ്യാർഥിനി.എയിംസിൽ കോൺവെക്കേഷനിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു രാഷ്ട്രപതി എത്തിയത്.

ഈ പരിപാടിയിൽ പങ്കെടുത്തതിന് ശേഷമാണ് അതേ ആശുപത്രിയിൽ എയിംസിൽ തന്നെ ചികിത്സയിൽ കഴിയുന്ന ഈ പെൺകുട്ടിയും ഒപ്പം തന്നെ പെൺകുട്ടിയുടെ കുടുംബത്തെയും രാഷ്ട്രപതി നേരിൽ കണ്ടത്. ചികിത്സ സംബന്ധിച്ചുകൊണ്ടുള്ള കാര്യങ്ങൾ രാഷ്ട്രപതി ചോദിച്ചറിഞ്ഞു. പെൺകുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന നിർദേശം നൽകുകയും ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തെയും രാഷ്ട്രപതി നേരിൽ കണ്ട് സ്ഥിതിഗതികൾ തിരക്കി.
 

facebook twitter