+

സിനിമാക്കാർ പറഞ്ഞത് മരണം കുഴഞ്ഞുവീണെന്ന് ;പാ രഞ്ജിത്ത് ചിത്രത്തിലെ സ്റ്റണ്ട്മാന്റെ മരണം നെഞ്ചിനേറ്റ പരിക്കിനെത്തുടർന്ന്

സംഘട്ടന കലാകാരന്‍ എസ്. മോഹന്‍രാജിന്റെ   മരണത്തിനിടയാക്കിയത് കാറപകടത്തില്‍ നെഞ്ചിനേറ്റ പരിക്ക്. ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനംചെയ്യുന്ന 'വേട്ടുവം' എന്ന സിനിമയ്ക്കുവേണ്ടി സാഹസികമായി കാര്‍ ചാടിക്കുന്നതിനിടെയായിരുന്നു അപകടം.

ചെന്നൈ: സംഘട്ടന കലാകാരന്‍ എസ്. മോഹന്‍രാജിന്റെ   മരണത്തിനിടയാക്കിയത് കാറപകടത്തില്‍ നെഞ്ചിനേറ്റ പരിക്ക്. ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനംചെയ്യുന്ന 'വേട്ടുവം' എന്ന സിനിമയ്ക്കുവേണ്ടി സാഹസികമായി കാര്‍ ചാടിക്കുന്നതിനിടെയായിരുന്നു അപകടം. രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

സിനിമാചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റര്‍ കുഴഞ്ഞുവീണു മരിച്ചെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ആദ്യം പറഞ്ഞിരുന്നത്. തിങ്കളാഴ്ചയാണ് അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതും മരണകാരണം വ്യക്തമായതും. മതിയായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കാതെയാണ് സിനിമയില്‍ സാഹസികരംഗങ്ങള്‍ ചിത്രീകരിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഉയര്‍ന്നുചാടിയെത്തുന്ന വാഹനത്തിന്റെരംഗം ചിത്രീകരിക്കാനായി ചെരിച്ചുവെച്ച മരപ്പാളികളിലൂടെ വാഹനം ഓടിച്ചു കയറ്റിയപ്പോഴാണ് അപകടമുണ്ടായത്. രാജു ഓടിച്ച എസ്‌യുവി ആകാശത്തേക്ക് ഉയര്‍ന്നു തകിടം മറിഞ്ഞ് തലകീഴായി നിലംപതിക്കുകയായിരുന്നു.
 

facebook twitter