തൃശൂര്‍: യുവാവിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിക ചേര്‍ക്കര സ്വദേശി കുറുപ്പത്ത് വീട്ടില്‍ ഹരിനന്ദന് (23) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച മുറ്റിച്ചൂര്‍ പാലത്തിനു സമീപം ചേര്‍ക്കര പീഴി ബീട്ടില് ബിബാഷി (29) നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.ഹരിനന്ദന് 2025 ല്‍ വലപ്പാട് പോലീസ് സ്റ്റേഷനില്‍ വധശ്രമക്കേസുണ്ട്.വലപ്പാട് പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. രമേഷ്, സബ് ഇന്‍സ്പെക്ടര്‍ എബിന്, എ.എസ്.ഐ. ചഞ്ചല്‍, സി.പി.ഒ. സുനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.