+

സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കണം: മന്ത്രി ഒ. ആര്‍ കേളു

സംരംഭങ്ങള്‍ആരംഭിക്കുന്നതിനോടൊപ്പം സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. ജില്ലയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ 8000 ത്തിലധികം സംരംഭങ്ങളും തൊഴിലവസരങ്ങളുമാണ് ഉണ്ടായത്. പദ്ധതികള്‍ കൃത്യമായി തയ്യാറാക്കിയാല്‍ മൂലധനം നല്‍കാന്‍ എല്ലാ ബാങ്കുകളും തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണ സംരംഭകര്‍ക്കൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

വയനാട് :  സംരംഭങ്ങള്‍ആരംഭിക്കുന്നതിനോടൊപ്പം സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. ജില്ലയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ 8000 ത്തിലധികം സംരംഭങ്ങളും തൊഴിലവസരങ്ങളുമാണ് ഉണ്ടായത്. പദ്ധതികള്‍ കൃത്യമായി തയ്യാറാക്കിയാല്‍ മൂലധനം നല്‍കാന്‍ എല്ലാ ബാങ്കുകളും തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണ സംരംഭകര്‍ക്കൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ലോകബാങ്ക് പദ്ധതിയായ റൈസിംഗ് ആന്റ് ആക്സലറേറ്റിംഗ് എംഎസ്എംഇ പെര്‍ഫോര്‍മന്‍സ് (ആര്‍എഎംപി)പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ്് ഹോട്ടലില്‍ സംഘടിപ്പിച്ച ടെക്‌നോളജിക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍ രമ അധ്യക്ഷയായ പരിപാടിയില്‍ എം എസ് എം ഇ സംരംഭകര്‍ക്കായി വാല്യൂ അഡീഷന്‍ ഓഫ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ്, സ്‌പൈസസ് പ്രോസസിങ്, പാക്കേജിങ്  തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബി ഗോപകുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അഖില സി ഉദയന്‍, ലീഡ് ബാങ്ക് ജില്ലാ  മാനേജര്‍ ടി എം മുരളീധരന്‍, ഉപജില്ല വ്യവസായ ഓഫീസര്‍ ആര്‍ അതുല്‍, കെ എസ് എസ് ഐ എ പ്രസിഡന്റ് പി ഡി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

facebook twitter