+

സ്വീറ്റ് കോൺ വെജിറ്റമ്പിൾ സൂപ്പ് ചൂടോടെ കുടിക്കാം

സ്വീറ്റ് കോൺ വെജിറ്റമ്പിൾ സൂപ്പ് ചൂടോടെ കുടിക്കാം

സ്വീറ്റ് കോൺ 1 കപ്പ്
ക്യാരറ്റ് ചെറുതായി നുറുക്കിയത് 2 ടേബിൾ സ്പൂൺ
ബീൻസ് ചെറുതായി അരിഞ്ഞത് 2 ടേബിൾ സ്പൂൺ
സെലറി അരിഞ്ഞത് 2 ടി സ്പൂൺ
കോൺസ്റ്റാർച്ച് 1 ടി സ്പൂൺ
കുരുമുളക് പൊടി 1/2 ടിസ്പൂൺ
പഞ്ചസാര കാൽ ടിസ്പൂൺ
ഉപ്പ് ആവശ്യത്തിന്

ഒരു പാനിൽ രണ്ട് കപ്പ് വെളളം വച്ച് തിളയ്ക്കുമ്പോൾ ക്യാരറ്റ്, ബീൻസും ,സെലറിഎടുത്ത് വച്ചിരിക്കുന്ന സ്വീറ്റ് കോണിൽ നിന്ന് 2 ടേബിൾ സ്പൂണും കൂടി ഇട്ട് ചെറു തീയിൽ വേകാൻ വയ്ക്കുക .ബാക്കി സ്വീറ്റ് കോൺ മിക്സിയിൽ അരച്ച് ഇതിലേയക്ക് ചേർത്ത് ഇളക്കി വേവിക്കുക. വെന്ത് വരുമ്പോൾ ഉപ്പും, പഞ്ചസാരയും, കുരുമുളക് പൊടിയും ചേർക്കുക.ഇതിലേയക്ക് കോൺസ്റ്റാർച്ച് കാൽകപ്പ് വെള്ളത്തിൽ കലക്കി ഒഴിച്ച് ഇളക്കുക.കുറുകി വരുമ്പോൾ തീ ഓഫ് ചെയുക.. കഴിക്കുമ്പോൾ അല്പ്പം നാരങ്ങാ നീരും കൂടി വേണേൽ ചേർത്ത് കഴിക്കാം

facebook twitter