+

സ്വീറ്റ് ലസ്സി തയ്യാറാക്കിയാലോ?

ട്ടിയുള്ള തൈര് – രണ്ട് കപ്പ്     തണുത്ത പാൽ – 1/2 കപ്പ്     തണുത്ത വെള്ളം – ½കപ്പ്

ആവശ്യമായ ചേരുവകൾ

    കട്ടിയുള്ള തൈര് – രണ്ട് കപ്പ്
    തണുത്ത പാൽ – 1/2 കപ്പ്
    തണുത്ത വെള്ളം – ½കപ്പ്
    പഞ്ചസാര – 3ടേബിൾ സ്പൂൺ
    ഏലയ്ക്കാപൊടി – 1 ടീസ്പൂൺ
    പനിനീര് – ½ ടിസ്പൂൺ
    ഐസ് കട്ട 7-8
    നുറുക്കിയ ബദാം – അലങ്കരിക്കാൻ
    നുറുക്കിയ അണ്ടിപ്പരിപ്പ് – അലങ്കരിക്കാൻ
    കുങ്കുമപ്പൂ സ്ട്രാന്റ്‌സ്-അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ കട്ടിയുള്ള തൈര് ഒഴിക്കുക. ഇതിലേക്ക് തണുത്ത പാൽ, തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കി വിടുക. കുമിളകൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാ പൊടിയും പനിനീരും ചേർക്കുക.പിന്നീട് ഐസ് കട്ട ഇട്ടതിന് ശേഷം നന്നായി കുലുക്കി കൊടുക്കുക.

തയ്യാറാക്കിയ മിശ്രിതം ഒരു മിക്‌സിയിലെ ജാറിലേക്ക് മാറ്റുക.അതിന് ശേഷം എല്ലാം യോജിപ്പിക്കുക.ഇനി തയ്യാറാക്കിയ പാനീയം ഗ്ലാസിലേക്ക് മാറ്റാം. പാനീയം അണ്ടിപ്പരിപ്പ് ,ബദാം കുങ്കുമപ്പൂ സ്ട്രാന്റ്‌സ് എന്നിവ വെച്ച് അലങ്കരിക്കാം.
 

facebook twitter