അവശ്യ സാധനങ്ങൾ
പനിക്കൂർക്കയില- ആവശ്യത്തിന്
കടലമാവ് -12 കപ്പ്
അരിപ്പൊടി -2 ടേബിൾ സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂൺ
ജീരകപ്പൊടി -ഒരു നുള്ള്
കായം -ഒരു നുള്ള്
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
മുളകുപൊടി -ഒരു ടീസ്പൂൺ
വെളിച്ചെണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
Trending :
കടലമാവ്, ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, ജീരകപ്പൊടി, കായം, മുളകുപൊടി എന്നിവ വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കുറച്ചു നേരം മാറ്റി വെക്കാം. കഴുകി വൃത്തിയാക്കിയ പനിക്കൂർക്ക ഇല മാറ്റിവെച്ചിരിക്കുന്ന മാവിൽ മുക്കി, ചൂടായ എണ്ണയിൽ വറുത്തെടുക്കാം