+

തൈര് സാദം തയ്യാറാക്കിയാലോ ?

ചേരുവകള്‍ 1 കപ്പ് പൊന്നിയരി അല്ലെങ്കില്‍ ബസ്മതി അരി 3 കപ്പ് തൈര് (തീരെ പുളിയില്ലാത്തത്) 1 ടേബിള്‍സ്പൂണ്‍ നെയ്യ് അല്ലെങ്കില്‍ വെണ്ണ 1 ടേബിള്‍സ്പൂണ്‍ കാരറ്റ് (ചെറുതായി അരിഞ്ഞത്) 1 ടേബിള്‍സ്പൂണ്‍ മല്ലിയില (ചെറുതായി അരിഞ്ഞത്)


ചേരുവകള്‍
1 കപ്പ് പൊന്നിയരി അല്ലെങ്കില്‍ ബസ്മതി അരി
3 കപ്പ് തൈര് (തീരെ പുളിയില്ലാത്തത്)
1 ടേബിള്‍സ്പൂണ്‍ നെയ്യ് അല്ലെങ്കില്‍ വെണ്ണ
1 ടേബിള്‍സ്പൂണ്‍ കാരറ്റ് (ചെറുതായി അരിഞ്ഞത്)
1 ടേബിള്‍സ്പൂണ്‍ മല്ലിയില (ചെറുതായി അരിഞ്ഞത്)
1 ടേബിള്‍സ്പൂണ്‍ വെള്ളരിക്ക (ചെറുതായി അരിഞ്ഞത്)
അര ടേബിള്‍സ്പൂണ്‍ ഇഞ്ചി (ചെറുതായി അരിഞ്ഞത്)
അര ടേബിള്‍സ്പൂണ്‍ ചുവന്നുള്ളി (ചെറുതായി അരിഞ്ഞത്)
അര ടീസ്പൂണ്‍ കടുക്
1 ടീസ്പൂണ്‍ ഉഴുന്ന്
1 ടീസ്പൂണ്‍ കടല പരിപ്പ്
1 ടീസ്പൂണ്‍ കുരുമുളക്
1 ടീസ്പൂണ്‍ ജീരകം
1 വറ്റല്‍മുളക്
1 തണ്ട് കറിവേപ്പില
1 നുള്ള് കായപ്പൊടി

തയ്യാറാക്കുന്ന വിധം


1 കപ്പ് പൊന്നിയരിക്ക് 1 കപ്പ് വെള്ളം എന്ന അളവില്‍ പാകത്തിന് ഉപ്പു കൂടി ചേര്‍ത്ത് വേവിക്കുക. വേവിച്ചെടുത്ത ചോറ് തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ചോറ് ചൂടാറിക്കഴിഞ്ഞാല്‍ തൈര് ചേര്‍ത്ത് ഒന്നുകൂടി ഉടച്ചിളക്കി എടുക്കുക.
ശേഷം ഇതിലേക്ക് നേരത്തേ അരിഞ്ഞുവച്ചിരിക്കുന്ന കാരറ്റ്, മല്ലിയില, വെള്ളരിക്ക, ഇഞ്ചി, ചുവന്നുള്ളി എന്നിവ ചേര്‍ത്തിളക്കുക. ഏറ്റവും ഒടുവിലായി ഒരു നുള്ള് കായപ്പൊടി കൂടി ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക.
അടുത്തതായി ഒരു പാനില്‍ നെയ്യോ വെണ്ണയോ ചൂടാക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച ശേഷം ജീരകം, കുരുമുളക്, ഉഴുന്ന് പരിപ്പ്, കടല പരിപ്പ് എന്നിവ ചേര്‍ത്ത് ചൂടാക്കുക. ശേഷം വറ്റല്‍മുളകും കറിവേപ്പിലയും കൂടിയിട്ട് മൂപ്പിച്ചെടുക്കുക. വറ്റല്‍മുളക് ചെറുതായി ചതച്ചും ചേര്‍ക്കാം.
ഇത് ചേറിന് മുകളിലായി തൂവുക. സ്വാദിഷ്ടമായ തൈര് സാദം അഥവാ തൈര് ചോറ് തയ്യാര്‍. തൈര് സാദത്തിന് കറിയായി പ്രത്യേകിച്ച് ഒന്നും കരുതേണ്ടതില്ല എന്നതാണ് മറ്റൊരു പ്രയോജനം. നല്ല മാങ്ങാ അച്ചാറോ പപ്പടമോ ഉണ്ടെങ്കില്‍ കുശാല്‍.

facebook twitter