മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്എഫ്ഐഒ പ്രതി ചേര്‍ത്തതിന് പിന്നാലെ ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേന്ദ്ര സര്‍ക്കാരിന്റെ കമ്പനി കാര്യ മന്ത്രാലയത്തിന് കീഴിലുള്ള അന്വേഷണ ഏജന്‍സി നാളെ കോടതിയില്‍ ഫയല്‍ ചെയ്യുമെന്ന് പറയുന്ന ചാര്‍ജ് ഷീറ്റ് ബിജെപി നേതാവിന്റെ ചാനല്‍ ഇന്ന് പുറത്തു വിടുന്നതെങ്ങനെയാണെന്ന് സനോജ് ചോദിച്ചു.
വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കേന്ദ്രസര്‍ക്കാരിന്റെ കമ്പനി കാര്യ മന്ത്രാലയത്തിന് കീഴിലുള്ള അന്വേഷണ ഏജന്‍സി നാളെ കോടതിയില്‍ ഫയല്‍ ചെയ്യുമെന്ന് പറയുന്ന ചാര്‍ജ്ജ് ഷീറ്റ് ബിജെപി നേതാവിന്റെ ചാനല്‍ ഇന്ന് പുറത്തു വിടുന്നതെങ്ങനെയാണ്?
ബിജെപി കാര്യാലയത്തില്‍ നിന്നാണോ ചാര്‍ജ് ഷീറ്റ് തയാറാക്കിയത്? ഏത് 'ബജ്റംഗി'യാണ് ഈ നാടകത്തിന്റെ തിരക്കഥാകൃത്ത്?
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്എഫ്ഐഒ പ്രതി ചേര്‍ത്തിരുന്നു. വീണാ വിജയനെയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ എസ്എഫ്ഐഒ റിപ്പോര്‍ട്ട് നല്കി. സേവനം നല്‍കാതെ വീണാ വിജയന് 2.7 കോടി രൂപ കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്ക് സിഎംആര്‍എല്‍ 182 കോടി രൂപ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി. സിഎംആര്‍എല്‍ എം ഡി ശശിധരന് കര്‍ത്തയുടെ മരുമകന് ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മിഷന് നല്കി. കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയ അഴിമതിയാണെന്നും എസ്എഫ്ഐഒയുടെ റിപ്പോര്‍ട്ടിലുണ്ട്.
വീണാ വിജയന് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കമ്പനി നിയമം അനുസരിച്ചാണ് എസ്എഫ്ഐഒ നടപടി. വീണാ വിജയനൊപ്പം ശശിധരന് കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും പ്രതികളാണ്.