ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വെച്ച് നടന്ന ദാരുണമായ ഒരു വാഹനാപകടത്തില്‍ പ്രാദേശിക ക്രിക്കറ്റ് താരമായിരുന്ന ഫരീദ് ഹുസൈൻ മരണപ്പെട്ടു.റോഡ് വക്കില്‍ നിർത്തിയിട്ട കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നപ്പോഴായിരുന്നു അപകടമുണ്ടായത്.
ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്ന് ഫരീദിന്റെ സ്കൂട്ടർ പെട്ടെന്ന് ഡോറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.സംസ്ഥാനത്തെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളില്‍ അറിയപ്പെടുന്ന താരമായിരുന്നു ഫരീദ്. നിരവധി ടൂർണമെന്റുകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്