+

കുറ്റം വൈദ്യുതി വകുപ്പിന്റേതല്ല, വിദ്യാര്‍ഥിക്ക് അബദ്ധം പറ്റിയതാണ്'; മന്ത്രി കെ.കൃഷ്ണന്‍കുട്ടി

കുറ്റം വൈദ്യുതി വകുപ്പിന്റെ മാത്രമല്ല.

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിയെ കുറ്റപ്പെടുത്തി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുട്ടിക്ക് അബദ്ധം പറ്റിയതാണെന്ന് മനസ്സിലായിട്ടുണ്ട്.വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

കുറ്റം വൈദ്യുതി വകുപ്പിന്റെ മാത്രമല്ല. ഷെഡ്ഡ് കെട്ടാന്‍ അനുമതി എങ്ങനെ കിട്ടിയെന്നത് പഞ്ചായത്ത് അടക്കം പരിശോധിക്കണമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് സമരം അവരുടെ കാലത്തെ തെറ്റ് മറക്കാന്‍ വേണ്ടിയാണ്.പ്രതിഷേധങ്ങള്‍ കണക്കാക്കുന്നില്ലെന്നും കുടുംബത്തിനൊപ്പമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

facebook twitter