ക്യാമ്പസുകളില്‍ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന നിലപാടില്‍ ഗവര്‍ണര്‍ ; എന്ത് ചടങ്ങ് നടത്തിയാലും തടയുമെന്ന് കെ എസ് യുവും എസ്എഫ്‌ഐയും

06:32 AM Aug 14, 2025 |


ക്യാമ്പസുകളില്‍ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന കടുത്ത നിലപാടില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിര്‍ദേശം പാലിക്കരുതെന്ന് കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. 

പരിപാടി നടത്തിയാല്‍ തടയുമെന്നാണ് എസ്എഫ്‌ഐയുടേയും കെഎസ്‌യുവിന്റേയും നിലപാട്. വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവര്‍ണറും കേരള സര്‍ക്കാറും തമ്മില്‍ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ക്യാമ്പസുകളില്‍ പരിപാടികള്‍ നടത്തണമെന്ന് ഓര്‍മ്മിപ്പിച്ച് വിസിമാര്‍ക്ക് വീണ്ടും ഗവര്‍ണര്‍ കത്തയച്ചിരുന്നു. എന്നാല്‍ ഒരു പരിപാടിയും നടത്തരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്ത് ചടങ്ങ് നടത്തിയാലും തടയുമെന്നാണ് എസ്എഫ്‌ഐയുടെയും കെഎസ്‌യുവിന്റെയും മുന്നറിയിപ്പ്.  

Trending :