+

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.വെന്റിലേറ്റർ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.വെന്റിലേറ്റർ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം വിഎസിന്റെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഡയാലിസ് അടക്കം ചികിത്സകള്‍ തുടരാനാണ് നിർദേശം. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23 ന് ആണ് വി.എസിനെ തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

facebook twitter