+

ഇന്ത്യന്‍ സൈന്യം മറുപടി നല്‍കി ; പാക് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

ഇനിയും ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ പാകിസ്ഥാനെതിരെ യുദ്ധത്തിലേക്കടക്കം നീങ്ങുന്നതിന് മടിക്കില്ലെന്നാണ് ഇന്ത്യ നല്‍കുന്ന സൂചന.

പഹല്‍ഗാമില്‍ നഷ്ടമായ 26 പേരുടെ ജീവനെടുത്ത ഭീകരവാദികള്‍ക്ക് നേരെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. പാക് അധീന കശ്മീരും കടന്ന് പാകിസ്ഥാനിലുള്ള ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. മുന്നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന.

 അതേസമയം പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചില്ലെന്നും രാജ്യം വ്യക്തമാക്കുന്നു. അതേസമയം, ഇനിയും ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ പാകിസ്ഥാനെതിരെ യുദ്ധത്തിലേക്കടക്കം നീങ്ങുന്നതിന് മടിക്കില്ലെന്നാണ് ഇന്ത്യ നല്‍കുന്ന സൂചന.

ഇതുവരെ നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്ന് ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ക്ക് വിരുദ്ധമായി പാകിസ്ഥാന്റെ രാജ്യ പരിധിക്കുള്ളിലുള്ള  ഭീകര കേന്ദ്രങ്ങളില്‍ ആണ് ഇന്ത്യ ആക്രമണം നടത്തിയത്. 

പാക് അധീന കശ്മീരില്‍ മാത്രമാണ് അടുത്തിടെ ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യ മറുപടി നല്‍കിയിരുന്നത്. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം ഉള്‍പ്പെടെ പ്രശ്‌നങ്ങളില്‍ ഇന്ത്യയുടെ താക്കീതാണ് ഈ ആക്രമണം.


 

facebook twitter