+

വീട്ടുജോലിക്കാരിയെ ക്രൂരമായി ആക്രമിച്ചു ,തടങ്കലില്‍വച്ച് പീഡിപ്പിച്ച് മരണത്തിനിരയാക്കി ; കുവൈത്തില്‍ ദമ്പതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി

ഇരയെ ആവര്‍ത്തിച്ചുള്ള മര്‍ദനത്തിനും ദുരുപയോഗത്തിനും വിധേയയാക്കി,

ഫിലിപ്പിനോ സ്വദേശിയായ വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് പൗരനും ഭാര്യയ്ക്കും ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. വീട്ടുജോലിക്കാരിയെ ശാരീരികമായി ആക്രമിച്ചതിനും നിയമവിരുദ്ധമായി തടങ്കലില്‍ വച്ചതിനും വൈദ്യസഹായം നിഷേധിച്ചതിനും തുടര്‍ച്ചയായ പീഡനത്തിന് വിധേയയാക്കിയതിനും ദമ്പതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.


ഇരയെ ആവര്‍ത്തിച്ചുള്ള മര്‍ദനത്തിനും ദുരുപയോഗത്തിനും വിധേയയാക്കി, അത് ഒടുവില്‍ അവളുടെ മരണത്തിലേക്ക് നയിച്ചതായും പബ്ലിക് പ്രോസിക്യൂഷന്റെ കണ്ടെത്തി. അന്വേഷണത്തിനിടെ ദമ്പതികളെ നേരത്തെ 21 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തിരുന്നു, പിന്നീട് തുടര്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു.
കേസിന്റെ വിചാരണയില്‍ ഏറ്റവും കഠിനമായ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു, സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കുകയുമായിരുന്നു.

facebook twitter