
കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് നടി സീമ ജി നായകര്‍ പങ്കുവച്ചിരുന്നു. എയര്‍ ഇന്ത്യയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന സുഹൃത്തായ വിഷ്ണുവുമായി ബന്ധപ്പെട്ടതായിരുന്നു പോസ്റ്റ്. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പോസ്റ്റിന് വിമര്‍ശന കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇവയ്ക്ക് മറുപടിയുമായാണ് സീമ ജി നായര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
പങ്കുവച്ച ഫോട്ടോയില്‍ ഞാന്‍ ചിരിച്ചു നില്‍ക്കുന്നു എന്നാണ് തനിക്കെതിരായ ഒരു കുറ്റമെന്ന് സീമ പറയുന്നു. പോസ്റ്റെന്റെ തള്ളായിട്ടും, കണ്ണീരു വിറ്റു കാശാക്കുന്നവള്‍ ആയും,എന്ത് കണ്ടാലും പോസ്റ്റ് ആയി വരുന്നവള്‍ ആയും, അവനും ആ ഫോട്ടോ വഴി പ്രശസ്തി നേടി എന്നൊക്കെയും ആരോപണങ്ങള്‍ ഉയര്‍ന്നെന്നും സീമ പറയുന്നു. ഈ ഒരു സമയത്തു ഇതൊക്കെ വായിക്കുമ്പോള്‍ തന്റെ അനുജനെ പോലെ കരുതുന്ന വിഷ്ണുവിന്റെ വേദന കാണുമ്പോള്‍ വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു.
സീമ ജി നായരുടെ വാക്കുകള്‍ ഇങ്ങനെ
അഹമ്മദാബാദ് ദുരന്തത്തിന് ശേഷം ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു എയര്‍ ഇന്ത്യയില്‍ വര്‍ക്ക് ചെയ്യുന്ന വിഷ്ണുവിന്റെയൊപ്പമുള്ള ഫോട്ടോയുമായി ..അതില്‍ എന്റെ പേരില്‍ കണ്ടു പിടിച്ച കുറ്റം NO 1 ഞാന്‍ ചിരിച്ചു നില്‍ക്കുന്നു എന്നാണ് (എല്ലാവരുടെയും അറിവിലേക്ക് )ആ ഒരു പോസ്റ്റിടാന്‍ വേണ്ടി അവന്റെയടുത്തുപോയി കരഞ്ഞുകൊണ്ടുള്ള ഒരു ഫോട്ടോ ഷൂട്ടെടുക്കാന്‍ പറ്റുന്ന സമയം അല്ലായിരുന്നു .ഞാനും അവനും കൂടിയുള്ള ,എന്റെ കയ്യില്‍ ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ മാത്രമേ കഴിയുകയുള്ളായിരുന്നു ..NO 2..ആരോപണം ,കുറെ SOCIAL മീഡിയ പോസ്റ്റുകളില്‍ പല ഹെഡിങ്ങില്‍ ആ പോസ്റ്റിന്റെ ന്യൂസ് വന്നു ,അത് എന്റെ തള്ളായിട്ടും,കണ്ണീരു വിറ്റു കാശാക്കുന്നവള്‍ ആയും ,എന്ത് കണ്ടാലും പോസ്റ്റ് ആയി വരുന്നവള്‍ ആയും ,അവനും ആ ഫോട്ടോ വഴി പ്രശസ്തി നേടി എന്നൊക്കെയും ..ആരോപണങ്ങള്‍ നീണ്ടു പോകുന്നു ..വിഷമം തോന്നിയോ എന്ന് ചോദിച്ചാല്‍ (തോന്നി )ഇല്ലേ എന്ന് ചോദിച്ചാല്‍ (ഇല്ല )ഈ പ്രബുദ്ധ കേരളത്തിലെ വിവരം ഉള്ള ചേട്ടന്മാരോടും ,ചേച്ചിമാരോടും ,സാറുമ്മാരോടും ഒന്നേ പറയാന്‍ ഉള്ളു ..എന്റെതള്ളു കേള്‍ക്കാന്‍ നിങ്ങളാരും നില്‍ക്കണമെന്ന് ഞാന്‍ അപേക്ഷിച്ചിട്ടില്ല ,ഓരോ ആരോപണങ്ങളും ആരെ കുറിച്ച് പറയുമ്പോളും നമ്മള്‍ മനസിലിക്കേണ്ടത് ..ആരോപണം മാത്രം പറയാനും ,അതുണ്ടാക്കാനും ജീവിത ശപഥം എടുത്തു ജീവിക്കുന്ന കുറെ ജന്മങ്ങള്‍ ഉണ്ട്.(ചീഞ്ഞു പുഴുത്ത ജന്മങ്ങള്‍ )അന്യന്റെ വീടിന്റെയുള്ളില്‍ എന്ത് നടക്കുന്നു എന്ന് ഓര്‍ത്തു വേവലാതിപ്പെടുന്നവര്‍, അങ്ങനെയുള്ളവരുടെ വാക്കുകള്‍ ഈ കേരളത്തില്‍ ഉള്ളവര്‍ മുഖ വിലക്കെടുക്കില്ല. പോസ്റ്റ് വായിക്കാതെ, എന്താണ് എഴുതിയിരിക്കുന്നതെന്നു മനസിലാക്കാതെ വെറുതെ പുലമ്പുന്ന പുഴുത്ത ജന്മങ്ങള്‍. ഇവരുടെയൊക്കെ വിചാരം ഒരു പോസ്റ്റിട്ടു പ്രശസ്തിക്ക് വേണ്ടി ജീവിക്കുന്നു എന്നാണ് ..അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് തെറ്റുപറ്റിപോയി, ഒരു വിഷമം മാത്രമേ ഉള്ളു. ഈ ഒരു സമയത്തു ഇതൊക്കെ വായിക്കുമ്പോള്‍ എന്റെ അനുജനെ പോലെ ഞാന്‍ കരുതുന്ന വിഷ്ണുവിന്റെ വേദന. ഇന്ന് രാവിലെയും അവനോടു ഞാന്‍ സോറി പറഞ്ഞു. അതൊന്നും മൈന്‍ഡ് ചെയ്യണ്ട ചേച്ചി എന്ന് പറയുമ്പോളും മനസ്സിനുള്ളില്‍ ഒരു നീറ്റല്‍.