ഷൈൻ ടോം ചാക്കോ നായകനായെത്തിയ ചിത്രമാണ് ‘ദി പ്രൊട്ടക്ടർ’. ചിത്രം മികച്ച ജനപിന്തുണയോടെ തീയേറ്ററുകളിൽ മുന്നേറുകയാണ്. ഹൊറർ ഇൻവെസ്റ്റിഗേഷൻ ജോണറിലെത്തിയ ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ഷൈൻ എത്തിയിരിക്കുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു നിർമിച്ച് ജി.എം. മനു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചെറിയ വേഷങ്ങളിൽനിന്ന് നായക നടനിലേക്ക് ചുവടുമാറ്റിയ ഷൈൻ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിൽ സിനിമകളിൽ എത്തിയിട്ടുണ്ട്. പോലീസ് നായക വേഷത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഷൈൻ.
തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.