+

'ഇന്നസെന്‍റ് ‘ എന്ന സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തിൽ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ചുകൊണ്ടുള്ളതാണ് സിനിമയുടെ പോസ്റ്റർ. സോഷ്യൽമീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് ‘ഇന്നസെന്‍റ് ‘ എന്ന പ്രത്യേകതയുമുണ്ട്.

ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുമ്പ് പുറത്തിറങ്ങിയിരുന്നു. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് സൂചന. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ.

facebook twitter