ഗുജറാത്ത്: മകന് ബീജത്തിന്‍റെ എണ്ണം കുറവായതിനാല്‍ മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാത്സംഗം ചെയ്ത് ഭര്‍തൃപിതാവും ഭർതൃസഹോദരി ഭർത്താവും.ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. ക്രൂരകൃത്യത്തിന് യുവതിയുടെ ഭര്‍ത്താവും കൂട്ടുനിന്നതായാണ് റിപ്പോര്‍ട്ട്. 2024 ഫെബ്രുവരിയിലാണ് യുവതി വിവാഹിതയാകുന്നത്. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം പ്രായം കാരണം ഗർഭിണിയാകാൻ കഴിഞ്ഞേക്കില്ലെന്ന് ഭർതൃവീട്ടുകാർ യുവതിയോട് പറയുകയും അതിനാല്‍ വന്ധ്യതാ ചികിത്സയ്ക്ക് പോകണമെന്ന് നിർബന്ധിച്ചു.
തുടര്‍ന്ന് നടത്തിയ ചെക്ക്‌അപ്പുകള്‍ക്കൊടുവിലാണ് ഭർത്താവിന്റെ ബീജസംഖ്യ വളരെ കുറവാണെന്നും ഗർഭിണിയാകാൻ കഴിയില്ലെന്നും സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ നടത്തിയെങ്കിലും അതും വിജയിച്ചില്ല. തുടര്‍ന്ന് വീണ്ടും ചികിത്സ നടത്താം എന്ന് പറഞ്ഞെങ്കിലും വിസമ്മതിച്ച യുവതി ഒരു കുട്ടിയെ ദത്തെടുക്കാമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. എന്നാല്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനോട് ഭർതൃവീട്ടുകാർക്ക് യോജിക്കാനായില്ല.
തുടര്‍ന്നാണ് 2024 ജൂലൈയില്‍ ഉറങ്ങിക്കിടക്കുമ്ബോള്‍ ഭര്‍ത്താവിന്‍റെ പിതാവ് യുവതിയെ ബലാത്സംഘം ചെയ്യുന്നത്. നിലവിളിച്ചപ്പോള്‍ ഇയാള്‍ മര്‍ദിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡനത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞപ്പോള്‍, തനിക്ക് ഒരു കുട്ടിയെ വേണമെന്നും അതിനാല്‍ ഇക്കാര്യം പുറത്തുപറയരുത് എന്നുമായിരുന്നു യുവതിയുടെ ഭര്‍ത്താവിന്‍റെ മറുപടി.