രണ്ട് വര്‍ഷമായി ഡേറ്റിംഗ് നടത്തിയതിനു ശേഷമാണ് വേര്‍പിരിഞ്ഞത് ; കൊഹ്ലിയുമായുണ്ടായ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി നടി

11:55 AM Jun 25, 2025 | Suchithra Sivadas

നടി അനുഷ്‌ക ശര്‍മ്മയെ പരിചയപ്പെടുന്നതിനും വിവാഹം കഴിക്കുന്നതിനും വളരെ മുമ്പുതന്നെ ഇസബെല്ലെ ലെയ്റ്റ് എന്ന നടിയുമായി വിരാട് കോഹ്ലി ഡേറ്റിംഗ് നടത്തുന്നതായി കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇസബെല്ലിന്റെയും വിരാടിന്റെയും ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഇസബെല്ലും വിരാടും രണ്ട് വര്‍ഷമായി ഡേറ്റിംഗ് നടത്തിയതിനു ശേഷമാണ് വേര്‍പിരിഞ്ഞതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിരാട് ഒരിക്കലും ഈ ബന്ധത്തെക്കുറിച്ച് സമ്മതിച്ചിട്ടില്ലെങ്കിലും 2014 ല്‍ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇസബെല്ല ഒരിക്കല്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

ഞാന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ എനിക്ക് ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു വിരാട്. ഞങ്ങള്‍ വളരെക്കാലമായി ഡേറ്റിംഗിലായിരുന്നു. ഏകദേശം രണ്ട് വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. പക്ഷേ അത് പരസ്യമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല' എന്നാണ് നടി പറഞ്ഞത്.
'സിക്സ്റ്റീന്‍', 'പുരാണി ജീന്‍സ്', 'മിസ്റ്റര്‍ മജ്നു' തുടങ്ങിയ ഹിന്ദി സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ആമിര്‍ ഖാനൊപ്പം 'തലാഷ്' എന്ന ചിത്രത്തിലും വിജയ് ദേവരകൊണ്ടയ്ക്കൊപ്പം 'വേള്‍ഡ് ഫേമസ് ലവര്‍' എന്ന ചിത്രത്തില്‍ അവര്‍ അഭിനയിച്ചു. വിവാഹിതയായ നടി ഖത്തറിലെ ദോഹയിലാണ് താമസിക്കുന്നത്.