+

ഡൽഹിയിൽ കോൺഗ്രസ് എംപിയുടെ മാല പൊട്ടിച്ച മോഷ്ടാവ് പിടിയിൽ

കോൺഗ്രസ് എംപി എം സുധയുടെ മാല മോഷ്ടിച്ചയാളെ പിടികൂടിയതായി ഡൽഹി പൊലീസ് അറിയിച്ചു. എംപിയുടെ നെക്‌ളേസ് പൊലീസ് കണ്ടെത്തി. എക്‌സിലൂടെയാണ് ഡൽഹി പൊലീസ് ഇക്കാര്യം അറിയിച്ചത്

ന്യൂഡൽഹി: കോൺഗ്രസ് എംപി എം സുധയുടെ മാല മോഷ്ടിച്ചയാളെ പിടികൂടിയതായി ഡൽഹി പൊലീസ് അറിയിച്ചു. എംപിയുടെ നെക്‌ളേസ് പൊലീസ് കണ്ടെത്തി. എക്‌സിലൂടെയാണ് ഡൽഹി പൊലീസ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റ് അംഗത്തിന്റെ മാല പൊട്ടിച്ച കേസ് പരിഹരിച്ചെന്നും മാല കണ്ടെടുത്തുവെന്നുമാണ് സമൂഹമാധ്യമത്തിലൂടെ പൊലീസ് വ്യക്തമാക്കിയത്.

തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള പാർലമെന്റ് അംഗമായ സുധ രാമകൃഷ്ണൻ, ഡിഎംകെയുടെ രാജാത്തിയുമൊത്ത് ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കുമ്പോഴാണ് മോഷ്ടാക്കൾ മാല പൊട്ടിച്ചത്. സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ച് എത്തിയ ഒരാൾ തന്റെ കഴുത്തിലെ സ്വർണമാല കവരുകയായിരുന്നുവെന്ന് എംപി പറഞ്ഞു.

മോഷണ ശ്രമത്തിനിടെ എംപിക്ക് നേരിയ പരിക്കേറ്റു. രാവിലെ 6.15 നും 6.20 നും ഇടയിൽ, ഞങ്ങൾ പോളണ്ട് എംബസിയുടെ ഗേറ്റ്-3 നും ഗേറ്റ്-4 നും സമീപം നടന്നപ്പോൾ ഹെൽമെറ്റ് ധരിച്ച് മുഖം പൂർണ്ണമായും മറച്ച് ഒരു സ്കൂട്ടിയിൽ സഞ്ചരിച്ച ഒരാൾ എതിർദിശയിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു എന്റെ സ്വർണ്ണ ചെയിൻ തട്ടിയെടുത്ത് ഓടിപ്പോയെന്നും എംപി പറഞ്ഞു.

facebook twitter