തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകന്റെ കഴുത്തിന് വെട്ടി അച്ഛന്‍

10:45 AM Aug 05, 2025 | Neha Nair

തിരുവനന്തപുരം : കീഴാവൂർ സൊസൈറ്റി ജംഗ്ഷനിൽ മദ്യലഹരിയിൽ അച്ഛൻ മകനെ വെട്ടി. 35 -കാരനായ വിനീതിനെയാണ് അച്ഛൻ വിജയൻ നായർ മദ്യലഹരിയിൽ വെട്ടിയത്. വിനീതിന്റെ കഴുത്തിനാണ് വെട്ടേറ്റത്. രാത്രി ഏഴു മണിയോടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരും മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നാണ് വിവരം. ഇന്ന് വഴക്കിനിടെ വിജയൻ നായർ വെട്ടുകത്തി കൊണ്ട് മകൻ വിനീതിനെ കഴുത്തിന് വെട്ടുകയായിരുന്നു. മംഗലപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.