തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു ; പ്ലസ് ടു വിദ്യാർഥിയും ബസ് കണ്ടക്ടറും അറസ്റ്റിൽ

12:00 PM Mar 10, 2025 | Neha Nair

തിരുവനന്തപുരം: വർക്കലയിൽ സഹോദരിമാർ പീഡനത്തിനിരയായി. 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ രണ്ട് പേരെ പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ശക്തികുളങ്ങര സ്വദേശി മനു (അഖിൽ- 23), വർക്കല സ്വദേശിയായ 17കാരൻ പ്ലസ് ടു വിദ്യാർഥി എന്നിവരാണ് അറസ്റ്റിലായത്. പരവൂർ- ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടർ ആണ് അഖിൽ. ഇരുവരും പ്രണയം നടിച്ചാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്.

17കാരി പെൺകുട്ടിയും പ്രതിയായ പ്ലസ് ടു വിദ്യാർഥിയും സഹപാഠികളാണ്. 2023 മുതൽ പെൺകുട്ടിയെ സഹപാഠി പീഡനത്തിനിരയാക്കിയെന്ന് പൊലീസ് പറയുന്നു. ബസ് കണ്ടക്ടറായ മനു ഇവരുമായി ബസിൽ വെച്ച് സൗഹൃദത്തിലാവുകയായിരുന്നു. പ്രണയം നടിച്ച് ഇയാളും പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ അധ്യാപികമാർ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.