
തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയില്‍ (SCTL) പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നു. എസ് സി ടിഎല്ലിന്റെ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്കാണ് അസിസ്റ്റന്റിനെ ആവശ്യമുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കാം. അവസാന തീയതി ജൂലൈ 31.
തസ്തിക & ഒഴിവ്
തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റ് (GIS) റിക്രൂട്ട്മെന്റ്. ആകെ 02 ഒഴിവുകള്‍.
പ്രായപരിധി
30 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം.
യോഗ്യത
എംഎസ് സി ജിയോസയന്‍സ്/ ജിയോളജി എന്നിവയില്‍ ഒന്നാം ക്ലാസോടെ എംഎസ് സി. അല്ലെങ്കില്‍ ബിടെക്/ സിവില്‍ ബിഇ. യോഗ്യതകള്‍ അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിലുള്ളതായിരിക്കണം.
ജി ഐഎസ് സോഫ്റ്റ് വെയര്‍ ഹാന്‍ഡിലിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,175 രൂപ ശമ്പളയിനത്തില്‍ അനുവദിക്കും.
അപേക്ഷ
താല്പര്യമുള്ളവര് കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്മെന്റ് പേജില്‍ നിന്ന് സ്മാര്‍ട്ട് സിറ്റി നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് നോക്കിയതിന് ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ബട്ടണ്‍ ക്ലിക് ചെയ്ത് അപേക്ഷ നല്‍കുക. അപേക്ഷകള്‍ ജൂലൈ 31ന് വൈകീട്ട് 5 മണിക്ക് മുന്‍പായി അയക്കണം.