അസമിലെ മൂന്ന് മുന്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അസം ഗണ പരിഷത്തിന്റെ ഒരാളും, ബിജെപിയില്‍ നിന്ന് രണ്ടുപേരുമാണ് കോണ്‍ഗ്രസ് അംഗത്വമെടുത്തത്. ദില്ലിയില്‍ നടന്ന ചടങ്ങില്‍ ജന സെക്ര. കെ സി വേണുഗോപാല്‍ ഇവര്‍ക്ക് അംഗത്വം നല്‍കി.
അസമില്‍ കോണ്‍ഗ്രസിനെ ജനം അധികാരത്തിലെത്തിക്കുമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
Trending :
മുന്‍ സിപാജ്ഹര്‍ എംഎല്‍എ ബിനന്ദ സൈക്കിയ, മുന്‍ കമല്‍പൂര്‍ എംഎല്‍എ സത്യബ്രതകലിത, മുന്‍ കര്‍ബി ആംഗ്ലോഗ് എംഎല്‍എ ഡോ. മന്‍സിംഗ് റോണ്‍പി എന്നിവരാണ് ഇന്ദിരാഭവനില്‍ വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സംസ്ഥാനത്തിന്റെ വിവിധ മേഖലയില്‍ ശക്തമായ സ്വാധീനമുള്ളവരാണ് പാര്‍ട്ടിയിലേക്ക് എത്തിയവരെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കി.