യാത്രക്കാരുടെ എക്‌സിറ്റില്‍ കൃത്രിമം കാണിച്ച മൂന്ന് ഇമിഗ്രേഷന്‍ ജീവനക്കാര്‍ കുവൈത്തില്‍ അറസ്റ്റില്‍

01:57 PM Oct 22, 2025 | Suchithra Sivadas

കുവൈത്തില്‍ യാത്രക്കാരുടെ പ്രവേശന-പുറപ്പെടല്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ കൃത്രിമം കാണിച്ചതിന് തുറമുഖങ്ങളിലെ മൂന്ന് സിവില്‍ ജീവനക്കാരെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ രണ്ട് പേര്‍ നുഐസീബ് പോര്‍ട്ടിലെ ഇമിഗ്രേഷന്‍ വിഭാഗത്തിലും ഒരാള്‍ സാല്‍മി പോര്‍ട്ടിലെ ഇമിഗ്രേഷന്‍ വിഭാഗത്തിലും ജോലി ചെയ്യുന്നവരാണ്.

ഈ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി. ഇവര്‍ രണ്ട് കുവൈത്തി വനിതകളുടെ വ്യാജമായ പ്രവേശന-പുറപ്പെടല്‍ വിവരങ്ങള്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തി. അതുവഴി അവര്‍ രാജ്യത്ത് ഉണ്ടെന്ന് തെറ്റായ രേഖയുണ്ടാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇവരെ പിടികൂടുകയായിരുന്നു.