തൃശൂർ: കൃഷ്ണൻകോട്ടയില്‍ പാമ്പ് കടിയേറ്റ് മൂന്നുവയസുകാരി മരിച്ച സംഭവത്തില്‍ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്.കുട്ടിക്ക് ആന്റി സ്നേക് വെനം നല്‍കാതെ സമയം നഷ്ടപ്പെടുത്തിയെന്നാണ് വകുപ്പ് തല അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. സംഭവം നടന്ന് നാലു വർഷങ്ങള്‍ക്ക് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ഡോക്ടർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്.2021 മെയ് 24നാണ് കൃഷ്ണൻകോട്ട പാറക്കല്‍ ബിനോയുടെ മകള്‍ അൻവറിൻ ബിനോയ് എന്ന മൂന്നുവയസുകാരിയെ കളിച്ചു കൊണ്ടിരിക്കുമ്ബോള്‍ പാമ്ബ് കടിച്ചത്. തുടർന്ന് ചികിത്സയ്ക്കായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
അടിയന്തിര സ്വഭാവമുള്ള കേസ് പരിഗണിക്കാതെ ഡോക്ടർ ആ സമയം മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നുവെന്നാണ് ബിനോയിയുടെ മാതാപിതാക്കളുടെ പരാതി. വിദേശത്തുള്ള ബിനോയിയെ വിളിച്ചു പറഞ്ഞ് ഫോണില്‍ ഡോക്ടറോട് സംസാരിച്ചിട്ടും ഡോക്ടർ കുട്ടിയെ പരിഗണിച്ചില്ല. ക്യൂവില്‍ നിർത്തി ചീട്ടെടുപ്പിച്ചു തുടങ്ങിയ ഗുരുതരമായ പരാതികളാണ് ആശുപത്രിക്കെതിരെ ഉണ്ടായിരുന്നത്.ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
തുടർന്ന് വീട്ടുകാർ വിഷയത്തില്‍ ആരോപണം ഉന്നയിച്ചതോടെ ഡിഎംഓയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. ഈ റിപ്പോർട്ടിലാണ് ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്നത്. ഡ്യൂട്ടി നഴ്സ് ഉള്‍പ്പെടെ ഡോക്ടർക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രയില്‍ ആന്റി സ്നേക് വെനം ഇല്ലെന്നായിരുന്നു ഡോക്ടറുടെ വാദം. എന്നാല്‍ വിവരാവകാശ നിയമപ്രകാരം വീട്ടുകാർ നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയില്‍ ആശുപത്രിയില്‍ സംഭവദിവസെ ആന്റി സ്നേക് വെനം സ്റ്റോക് ഉണ്ടെന്നും വ്യക്തമായിരുന്നു.