തൃശ്ശൂരിൽ 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 130 വർഷം കഠിന തടവ്

08:27 PM Jan 02, 2025 | Neha Nair

തൃശ്ശൂർ: 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 52 വയസ്സുകാരന് 130 വർഷം കഠിന തടവും 8,75,000 രൂപ പിഴയും. ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവൻ (52)നാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്.

പ്രായപൂർത്തിയാകാത്ത 10 വയസ്സുള്ള ആൺകുട്ടിയെയും കൂട്ടുകാരനെയും ബൂസ്റ്റ് തരാം എന്നു പറഞ്ഞു വീടിൻ്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയും അതിനുശേഷം രണ്ട് പേർക്കും കൂടി പ്രതിഫലമായി ഒരു പാക്കറ്റ് ബൂസ്റ്റും നൽകി വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്നതാണ് കേസ്. 2023 ഏപ്രിലായിരുന്നു സംഭവം.