തൃശൂർ: മാള അമ്പഴക്കാട് വീട്ടിൽ ആടുകളെ ആക്രമണത്തിൽ ചത്തനിലയിൽ കണ്ടെത്തി. ചേറ്റു പറമ്പിൽ ഗോപിയുടെ വീട്ടിലെ ആറ് ആടുകളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയ്ക്ക് ഗോപി ആടുകൾക്ക് വെള്ളം കൊടുത്തതിന് ശേഷമാണ് സംഭവം നടന്നിരിക്കുന്നത്. എന്നാണ് പറയുന്നത്.
വിവരം അറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർ ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മേഖലയിൽ പുലിപേടിനിലനിൽക്കുന്നതിനതിനാൽ ഫോറസ്റ്റ് ഡിമിഷൻ ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടർമാരും സ്ഥലതെത്തി. പ്രാഥമിക പരിശോധനയിൽ പുലിയുടെ ആക്രമണത്തിൽ അല്ല ആടുകൾ ചത്തതെന്ന് സ്ഥിരീകരിച്ചു. മ്യഗസംരക്ഷണ വകുപ്പ് ഡോക്ടർമാരുടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ചാലക്കുടി ഡി.എഫ്.ഒ. അറിയിച്ചു.