വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമം: യൂട്യൂബര്‍ മണവാളന്‍ റിമാന്‍ഡില്‍

01:53 AM Jan 22, 2025 | Desk Kerala

തൃശൂര്‍: വിദ്യാര്‍ഥികളെ കാറിടിച്ച്  കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യൂട്യൂബര്‍ മണവാളനെ റിമാന്‍ഡ് ചെയ്തു. മണവാളന്‍ വ്‌ലോഗ്‌സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീന്‍ ഷായെയാണ് തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. തിങ്കളാഴ്ചയാണ് ഒളിവില്‍പ്പോയ ഇയാളെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഷഹീന്‍ ഷായെ കുടകില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.

2024 ഏപ്രില്‍ 19ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കേരളവര്‍മ കോളജിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഗൗതം കൃഷ്ണന്‍ എന്ന വിദ്യാര്‍ഥിയേയും  സുഹൃത്തിനെയുമാണ് ഇയാള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. അപകടത്തില്‍ ഗൗതമനും സുഹൃത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു.