മണ്ണടിച്ചിൽ ; ട്രെയിനുകൾ വൈകിയോടുന്നു

02:05 PM Jun 29, 2025 |


തൃശൂർ: നാല് ട്രെയിനുകൾ വൈകിയോടുന്നു. തിരുനെൽവേലി, പരശുറാം, നേത്രാവതി, കൊച്ചുവേളി സൂപ്പർഫാസ്റ്റ് എന്നിവയാണ് വൈകിയോടുന്നത്. വള്ളത്തോൾ നഗറിലെ മണ്ണിടിച്ചിലിനെ തുടർന്നാണ് ട്രെയിനുകൾ വൈകി ഓടുന്നത്.
തിരുനെൽവേലി, നേത്രാവതി എക്‌സ്പ്രസുകൾ ഒന്നര മണിക്കൂറാണ് വൈകിയോടുന്നത്.

പരശുറാം എക്‌സ്പ്രസ് 7 മിനിറ്റ് വൈകിയോടുന്നു. വന്ദേഭാരത് എക്‌സ്പ്രസ് എട്ട് മിനിറ്റ് വൈകും. സമ്പർക് ക്രാന്തി എക്‌സ്പ്രസ് 2 മണിക്കൂർ വൈകിയോടുകയാണ്. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനും ഇടയിൽ അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപമാണ് ഇന്നലെ മണ്ണിടിഞ്ഞത്.

കഴിഞ്ഞ പ്രളയത്തിൽ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് മേഖലയിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി സ്ഥാപിച്ച് മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയായിരുന്നു. ഈ ഭാഗത്താണ് വീണ്ടും ട്രാക്കിലേക്ക് മണ്ണ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്.