ചേരുവകൾ
നാടന്‍ അരി – ഒരു കപ്പ്
ഞാലിപ്പൂവന് പഴം - രണ്ടെണ്ണം
ശര്‍ക്കര (ഉരുക്കിഅരിച്ചത്) - ഒരു കപ്പ്
തേങ്ങാ ചുരണ്ടിയത് - ഒരു കപ്പ്
പഞ്ചസാര - അരക്കപ്പ്
കല്‍ക്കണ്ടം (ചെറിയ കഷണങ്ങളാക്കിയത്) - രണ്ട് ടേബിള്‍ സ്പൂണ്‍
കശുവണ്ടി നെയ്യില്‍ വറുത്തത്, ഉണക്കമുന്തിരി രണ്ട് ടേബിള്‍ സ്പൂണ്‍ വീതം
തയ്യാറാക്കുന്ന വിധം
രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് അരിയിടുക.പകുതയിലേറേ വെന്തു കഴിഞ്ഞാൽ വേവായാല്‍ ശര്‍ക്കര ചേർത്ത് നല്ലതുപോലെ ഇളക്കുക. ഇതിലേക്ക് പഞ്ചസാരയും പഴം ബ്ലെന്‍ഡ് ചെയ്തതും ചേര്‍ത്തിളക്കുക. ചുരണ്ടിയ തേങ്ങ രണ്ടു സ്പൂണ്‍ നെയ്യില്‍ വറുത്തത് ഇതില്‍ ചേര്‍ക്കുക. എല്ലാം യോജിച്ച് പായസപ്പരുവമായാല്‍ ബാക്കിയുള്ള കൂട്ടുകള്‍ എല്ലാം ചേര്‍ത്തിളക്കി വാങ്ങുക.