+

ഈ ചമ്മന്തി ട്രൈ ചെയ്തു നോക്കൂ

രാവിലെ ബ്രേക്ക്ഫാസ്റ്റിന് കഞ്ഞിയാണെങ്കിൽ ഈ ചമ്മന്തി ട്രൈ ചെയ്തു നോക്കൂ. ലളിതവും എളുപ്പവുമാണ് ഈ മുളക് ചമ്മന്തിയുടെ റെസിപ്പി. ഉച്ചയ്ക്ക് ചോറിനൊപ്പവും ദോശയ്ക്കൊപ്പവും എല്ലാം ഈ ചമ്മന്തി ആസ്വദിക്കാം.

രാവിലെ ബ്രേക്ക്ഫാസ്റ്റിന് കഞ്ഞിയാണെങ്കിൽ ഈ ചമ്മന്തി ട്രൈ ചെയ്തു നോക്കൂ. ലളിതവും എളുപ്പവുമാണ് ഈ മുളക് ചമ്മന്തിയുടെ റെസിപ്പി. ഉച്ചയ്ക്ക് ചോറിനൊപ്പവും ദോശയ്ക്കൊപ്പവും എല്ലാം ഈ ചമ്മന്തി ആസ്വദിക്കാം.

5 ഉണക്കമുളക്, 8 ചെറിയ ഉള്ളി, ഒരു ചെറിയ കഷണം പുളി, ഒരു പിടി കറിവേപ്പില, ഉപ്പ് ആവശ്യത്തിന്, 2 ടീസ്പൂൺ എണ്ണ എന്നിവയാണ് ചമ്മന്തിക്ക് ആവശ്യമായ ചേരുവകൾ.

ചമ്മന്തി തയ്യാറാക്കുന്നതിനായി ആദ്യം ചെറിയ ഉള്ളിയും ചുവന്ന മുളകും ഒരുമിച്ച് പൊടിച്ച് മാറ്റിവെക്കുക. ഒരു പാനിൽ 1 ടീസ്പൂൺ എണ്ണ ചൂടാക്കി ഉണങ്ങിയ ചുവന്ന മുളകും കറിവേപ്പിലയും ചേർക്കുക. ശേഷം മുളക് തവിട്ട് നിറമാകുന്നതുവരെ വഴറ്റി മാറ്റിവയ്ക്കുക. ചെറിയ ഉള്ളിയും പാനിലേക്ക് ചേർത്ത് വഴറ്റി മാറ്റിവയ്ക്കുക. മുളക്, കറിവേപ്പില, ഉപ്പ്, വറുത്ത ചെറിയ ഉള്ളി എന്നിവ പുളിയോടൊപ്പം മിക്സിയിൽ ചേർത്ത് അരച്ചെടുക്കുക. അരയ്ക്കുമ്പോൾ വെള്ളം ചേർക്കരുത്. അവസാനമായി ഒരു പാത്രത്തിലേക്ക് മാറ്റി 1 ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. സ്വാദിഷ്ടമായ മുളക് ചമ്മന്തി റെഡി.
 
facebook twitter